കല്ലമ്പലം: ഇളപ്പിൽ കെ.ടി.സി.ടി എം.എൽ.പി.എസിലെ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീന റാണി പതാക ഉയർത്തി. കെ.ടി.സി.ടി പ്രസിഡന്‍റ് ഇ. ഫസിലുദ്ദീൻ അധ്യക്ഷതവഹിച്ചു. വർക്കല മുനിസിപ്പാലിറ്റി ചെയർമാൻ കെ.എം. ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിത സുന്ദരേശൻ, സിനിമ മിമിക്രി താരം ദീപു നാവായിക്കുളം, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശശികല, ബ്ലോക്ക് പഞ്ചായത്തംഗം ഷാലിബ് വെട്ടൂർ, പഞ്ചായത്തംഗം ബിനു, കെ.ടി.സി.ടി എം.എൽ.പി.എസ് രക്ഷാധികാരി മുഹമ്മദ് ഫിറോസ്, എസ്.എസ്.ജി മെംബർ പ്രബോധചന്ദ്രൻ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ്: നോബിൾ ഗ്രൂപ് സ്കൂളിന്‍റെ നേതൃതത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. വി. ശശി എം.എൽ.എ, നോബിൾ ഗ്രൂപ് സ്കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ, ജില്ല പഞ്ചായത്തംഗം ആർ. സുഭാഷ്, മനോജ് ബി. ഇടമന, പഞ്ചായത്ത് പ്രസിഡൻറ് പി. മുരളി, ഷൈലജാ ബീഗം, മോനി ശർക്കര, അഴൂർ വിജയൻ തുടങ്ങിയവർ സംസാരിച്ചു. കല്ലമ്പലം: മേവർക്കൽ ഗവ. എൽ.പി.എസിലെ സ്വാതന്ത്ര്യ ദിനാഘോഷവും സ്മൃതിസംഗമവും കരവാരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് എൻ. സുകുമാരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിസാർ അധ്യക്ഷതവഹിച്ചു. പി.ആർ.എം. സ്വപ്ന, പി.വി. നാരായണൻ, രവിലാൽ, അഞ്ജു, മുനീറ, സജി, രഞ്ജു, ദിവ്യമോൾ, നീതു, മിനിമോൾ എന്നിവർ സംസാരിച്ചു. Twatl ktct കാപ്ഷൻ: ഇളപ്പിൽ കെ.ടി.സി.ടി എം.എൽ.പി.എസിലെ അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.