വായനവാരാചരണം

ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം ഗവ.എൽ.പി സ്കൂളിൽ വായന മാസാചരണത്തിന് തുടക്കം. സ്കൂൾതല വായനദിന പ്രവർത്തനങ്ങൾ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്.വൈ. മിനി, ടി. ജതീഷ് എന്നിവർ സംസാരിച്ചു. ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ വൈ.എല്‍.എം.യു.പി സ്‌കൂളിലെ റീഡിങ്​ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനും കുട്ടികളുടെ നാടകപ്രവര്‍ത്തകനുമായ അനീഷ് അയിലം ഉദ്ഘാടനം ചെയ്തു. പിറന്നാള്‍ പുസ്തക പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങള്‍ ഹെഡ്മിസ്ട്രസ് ബിനു ഷെറീന ഏറ്റുവാങ്ങി. വിദ്യാർഥി പ്രതിനിധി ദേവതീർഥ്​ എസ്. മംഗലത്ത് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായന മാസാചരണത്തോടനുബന്ധിച്ച് മത്സരങ്ങളും പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. എ.എ. ഹമീദ്, അധ്യാപകരായ ജമീല്‍, രഘുനാഥ ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി. Twatl radhakrishnan kunnumpuram കൈലാത്തുകോണം ഗവ. എൽ.പി.എസിൽ വായന മാസാചരണം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യുന്നു Twatl ylmups aneesh കീഴാറ്റിങ്ങൽ വൈ.എൽ.എം.യു.പി.എസിലെ വായന വാരാചരണം കുട്ടികളുടെ നാടകക്കാരൻ അനീഷ് അയിലം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.