പി.കെ.വി ദിനാചരണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പാർച്ചന നടത്തുന്നു
Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എൽ.ഡി.എഫ് ഇല്ലാതാകില്ല -ബിനോയ് വിശ്വം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല എൽ.ഡി.എഫ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം.എൻ സ്മാരകത്തിൽ നടത്തിയ പി.കെ.വി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണിത്.
ഇടതു രാഷ്ട്രീയത്തിന്റെ മുന്നേറ്റം സി.പി.ഐക്ക് ഒഴിവാക്കാനാകാത്ത കര്‍ത്തവ്യവും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സിലംഗം ജി.ആർ. അനിൽ, ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍. ലതാദേവി, സംസ്ഥാന കൗണ്‍സില്‍ അംഗം രാഖി രവികുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.