ഷാൻ ഷിബു
ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതര പരിക്കേൽപ്പിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ് ഇട്ടത് ചോദ്യം ചെയ്തതിന് ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞ് ഗുരുതരപരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് (22) ഒളിവിൽ കഴിഞ്ഞിരുന്ന എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയും പരാതിക്കാരനുമായ ശ്രീകാന്തിന്റെ അമ്മയ്ക്കെതിരെ ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതി.
ഇത് ചോദ്യം ചെയ്തതിന് ഇയാൾ ശ്രീകാന്തിന്റെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തു.
കൃത്യത്തിനുശേഷം തമിഴ്നാടിലും കേരളത്തിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഫോർട്ട് സി.ഐ ആർ.എസ് ശ്രീകാന്ത്, എസ്.ഐ ജഗ്മോഹൻ കൃഷ്ണമോഹൻ, എസ്.സി.പി.ഒ റഷീദ്, അജീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.