വായ്പയുടെ പേരിൽ തട്ടിപ്പ്​; എതിർത്താൽ ഭീഷണി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്​​തൃ ഉ​ൽ​പ​ന്ന വാ​യ്പ​യു​ടെ പേ​രു​​പ​റ​ഞ്ഞ്​ ബാ​ങ്കു​ക​ളു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘം സ​ജീ​വം. എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചാ​ൽ വ്യ​ക്തി​ഹ​ത്യ​യും ഭീ​ഷ​ണി​യും. ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി​ക​ളു​മാ​യി നി​ര​വ​ധി പേ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ചു. ചി​ല പ്ര​ധാ​ന ബാ​ങ്കു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പേ​രി​ലാ​ണ്​ ത​ട്ടി​പ്പ്. മു​മ്പ്​ വ​ട​ക്കേ ഇ​ന്ത്യ​ൻ സം​ഘ​ങ്ങ​ളാ​യി​രു​ന്നു ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട മ​ല​യാ​ളി​ക​ള​ട​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പി​ന്​ പി​ന്നി​ൽ. ആ​ളു​ക​ളെ ഭീ​ഷ​ണി​​പ്പെ​ടു​ത്തി പ​ണം ഈ​ടാ​ക്കു​ക​യും ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​ണ്​ സം​ഘം ചെ​യ്യു​ന്ന​ത്.

ഒ​രു വാ​യ്​​പ​യും എ​ടു​ക്കാ​ത്ത​വ​രെ​യ​ട​ക്കം ത​ട്ടി​പ്പു​കാ​ർ ബ​ന്ധ​പ്പെ​ടു​ന്നു. ഉ​പ​ഭോ​ക്​​തൃ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ.​എം.​ഐ മു​ട​ങ്ങി​യെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ത​ട്ടി​പ്പ്. ആ​ദ്യം വാ​ട്​​സ്​​ആ​പ്, അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക്​ ഒ​രു സ​ന്ദേ​ശം വ​രും. നി​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ക്കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​കും സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ സ​ന്ദേ​ശ​ത്തി​നൊ​പ്പം ന​ൽ​കി​യി​ട്ടു​ള്ള ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​നും നി​ർ​ദേ​ശി​ക്കും. നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ കൈ​ക്കൊ​ള്ളും എ​ന്ന മു​ന്ന​റി​യി​പ്പ്​ കാ​ണു​ന്ന​തോ​ടെ പ​ല​രും ഭ​യ​ന്ന്​ ഈ ​ന​മ്പ​റി​ലേ​ക്ക്​ വി​ളി​ക്കും.

അ​പ്പോ​ഴാ​ണ്​ അ​ടി​യ​ന്ത​ര​മാ​യി നി​ശ്ചി​ത തു​ക അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചാ​ൽ പി​ന്നെ ഭീ​ഷ​ണി​യു​ടെ സ്വ​രം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും അ​പ​മാ​നി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും അ​വ​ർ ഉ​യ​ർ​ത്തും. ഇ​തി​ൽ ഭ​യ​പ്പെ​ട്ട്​ പ​ല​രും പ​ണം കൊ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. ​തലസ്ഥാ​ന ന​ഗ​രി​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യ സ്ത്രീ​ക്ക്​​ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ അ​വ​ർ സ​ന്ദേ​ശം വ​ന്ന ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടു. ആ​രാ​ണെ​ന്ന കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

തു​ട​ർ​ന്ന്​ അ​വ​രു​ടെ വാ​ട്​​സ്​​ആ​പ്പി​ലേ​ക്ക്​ കാ​ൾ വ​ന്നു. കാ​ളെ​ടു​ത്ത​​പ്പോ​ൾ എ​തി​ർ​വ​ശ​ത്ത്​ ഒ​രു സ്ത്രീ​യാ​യി​രു​ന്നു. താ​ൻ വ​യ്പ​യൊ​ന്നും എ​ടു​ത്തി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ​ക്ക​ലു​ണ്ടെ​ന്നും ഇ​ത്​ പു​റ​ത്തു​വി​ടു​മെ​ന്നും മ​റ്റും പ​റ​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി. 

Tags:    
News Summary - Fraud on account of loan; Threatened if resisted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.