സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്നതിനെത്തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലോറി നിർത്തിയിട്ടിരിക്കുന്നു
Posted On
date_range Updated On
date_range ലോറിയിൽ കൊണ്ടുപോയ സിലിണ്ടറുകളിൽ ചോർച്ച
മംഗലപുരം: ലോറിയിൽ കൊണ്ടുപോയ പാചകവാതക സിലിണ്ടറുകളിൽ ചോർച്ച കണ്ടെത്തി. രണ്ട് പാചകവാതക സിലിണ്ടറിലാണ് ലീക്കുണ്ടായത്. വാഹനത്തിന്റെ കൂളന്റ് ലീക്കായതിനെ തുടർന്ന് ഡ്രൈവർ നിർത്തി പരിശോധിച്ചപ്പോഴാണ് പാചകവാതകം ചോരുന്നത് കണ്ടെത്തിയത്. ഡ്രൈവർ അറിയിച്ചതിനെത്തുടർന്ന് മംഗലപുരം പൊലീസ് സ്ഥലത്തെത്തി.
ഉടൻ കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരമറിയിച്ചു ഫയർഫോഴ്സ് എത്തി ലോറിയിലുണ്ടായിരുന്ന മുഴുവൻ സിലിണ്ടറും താഴെയിറക്കി. ചോർയ്യുള്ള സിലിണ്ടറുകൾ കണ്ടെത്തി ചോർച്ച പരിഹരിച്ചു. പാരിപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു സിലിണ്ടറുകൾ. അമിതമായ ചൂടിനെത്തുടർന്ന് ചോർച്ചയുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.