Posted On
date_range Updated On
date_range തെരുവ് നായ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്
കാട്ടാക്കട: വീരണകാവ് ചായ്ക്കുളം പ്രദേശത്ത് വ്യാഴാഴ്ച രാത്രി തെരുവ് നായ പതിനഞ്ചോളം പേരെ കടിച്ചുപരിക്കേല്‍പ്പിച്ചു. വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പ്രദേശത്ത് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ പന്ത്രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ചായ്ക്കുളം, വീരണകാവ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (70), ഓമന അമ്മ (70), കുട്ടന്‍പിള്ള (65), ഗോപാലകൃഷ്ണന്‍ (61), അശ്വതി (40), തുളസീധരന്‍ നായര്‍ (58), വിക്രമന്‍ നായര്‍ (65), മോഹനന്‍ (64) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കൈകളിലും മുഖത്തും പരിക്കേറ്റവരാണ് ഏറെയും. വൈകീട്ട് പുറത്തിറങ്ങിയവരെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.