സു​ഹൈ​ലി​ന്റെ വീ​ട്ടി​ലെ​ത്തി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി​യ​പ്പോ​ൾ

വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി

ആ​റ്റി​ങ്ങ​ൽ: വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. കി​ഴു​വി​ലം ക​ല്ലു​പാ​ലം പ​ന​പ്പ​ള്ളി വീ​ട്ടി​ൽ സു​ഹൈ​ലി​ന്റെ വീ​ട്ടി​ലാ​ണ് പാ​മ്പ് എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വീ​ടി​നോ​ട് ചേ​ർ​ന്ന് പ്രാ​വി​നെ വ​ള​ർ​ത്തു​ന്നു​ണ്ട്. പ്രാ​വു​ക​ളു​ടെ ഒ​ച്ച​കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ്രാ​വി​ൻ കൂ​ട്ടി​ൽ പാ​മ്പി​നെ ക​ണ്ട​ത്. വാ​വ സു​രേ​ഷ് എ​ത്തി മൂ​ർ​ഖ​നെ പി​ടി​കൂ​ടി. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വി​ഷ​പ്പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. തൊ​ട്ട​ടു​ത്തു​ള്ള അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാം ക്ലാ​സു​കാ​ര​ൻ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ക​യും വ​യോ​ധി​ക​ന് ചേ​ര​യു​ടെ ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചു​തെ​ങ്ങി​ൽ യു​വ​തി​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. 

Tags:    
News Summary - Cobra snake caught in house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.