അമ്മയെ അടിച്ചുകൊന്ന കേസിൽ മകന് ജീവപര്യന്തം

തി​രു​വ​ന​ന്ത​പു​രം: വ​യോ​ധി​ക​യാ​യ അ​മ്മ​യെ ത​ടി കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ന​ൽ ജി​ല്ല കോ​ട​തി ജ​ഡ്ജ് വി. ​അ​ന​സി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. 2021 മേ​യ് നാ​ലി​നാ​ണ് സം​ഭ​വം. ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി ഡ​യാ​ന പാ​ല​സ് വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചി​രു​ന്ന റീ​ത്ത​യെ (71) മ​ക​ൻ ത​ങ്ക​ച്ച​ൻ റൂ​ൾ ത​ടി​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്രാ​യാ​ധി​ക്യ​വും അ​സു​ഖ​ങ്ങ​ളും മൂ​ലം അ​വ​ശ​യാ​യ മാ​താ​വി​ന്റെ സം​ര​ക്ഷ​ണം പ്ര​തി​യു​ടെ ത​ല​യി​ലാ​കു​മെ​ന്ന് ക​രു​തി​യാ​ണ് കൊ​ല​ന​ട​ത്തി​യ​ത് എ​ന്നാ​ണ് പൊ​ലീ​സ് കേ​സ്. സം​ഭ​വ ദി​വ​സം വീ​ടി​ന്​ പി​ന്നി​ലാ​യി കെ​ട്ടി​യി​രു​ന്ന ടാ​ർ​പ്പാ​യു​ടെ കീ​ഴി​ൽ വ​ച്ച് റീ​ത്ത​യെ ത​ങ്ക​ച്ച​ൻ അ​ടി​ക്കു​ന്ന​തും ത​ല പി​ടി​ച്ച് ചു​വ​രി​ൽ ഇ​ടി​ക്കു​ന്ന​തും അ​യ​ൽ​വാ​സി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ആ​ൾ ഉ​ൾ​പ്പെ​ടെ 21 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്‌​ത​രി​ക്കു​ക​യും 31 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഠി​നം​കു​ളം പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലേ​ക്ക് പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​വേ​ണി ഹാ​ജ​രാ​യി.

Tags:    
News Summary - Son gets life sentence for beating mother to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.