നിതിൻ രാജിന്‍റെ മരണം; ദളിത് - ആദിവാസി ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ഹർത്താലിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: നിതിൻ രാജിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് - ആദിവാസി ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച കേരള ഹർത്താലിന് ഐക്യദാർഢ്യ അറിയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധ റാലിയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന കേരള ഹർത്താൽ ഐക്യദാർഢ്യ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ക്യാമ്പസുകളിൽ രോഹിത് ആക്ട് നടപ്പാക്കുക, പ്രതികളെ സംരക്ഷിക്കുന്ന പോലീസിൻ്റെ ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ റാലി നടന്നത്.

ജില്ല പ്രസിഡന്‍റ് അഷറഫ് കല്ലറ അദ്ധ്യക്ഷത വഹിച്ചു. ദളിത് ഫെഡറേഷൻ ദേശീയ പ്രസിഡന്‍റ് ഡോ: കെ. എസ് മണി, ചേരമ സാംബവ ഡവലപ്പ്മെന്‍റ് സംസ്ഥാന സമിതി അംഗം അഡ്വ.സുരേഷ് കുമാർ, ലോക ജനശക്തി മെഡിക്കൽ യൂണിയൻ പ്രസിഡന്‍റ് ഡോ. അജീഷ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നയ്ക്കൽ, വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ. എം അൻസാരി, ജില്ല വൈസ് പ്രസിഡന്‍റ് മധുകല്ലറ, നിതിൻ ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ മഞ്ചയിൽ വിക്രമൻ എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു.

Tags:    
News Summary - Nitin Raj's death; Dalit-Adivasi Action Council organized a hartalin in solidarity with the Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.