തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 28,87,264 വോട്ടർമാർ. കരട് പട്ടികയിൽ 27,33,680 വോട്ടർമാരാണുണ്ടായിരുന്നത്. 2,87,077 പേരെ പുതുതായി ചേർത്തു. 1,33,493 പേരെ ഒഴിവാക്കിയാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. 13,41,958 പുരുഷന്മാരും 15,45,277 സ്ത്രീകളുമാണ് പട്ടികയിലുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽനിന്ന് 29 വോട്ടർമാരുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ 8,21,436 വോട്ടർമാരാണുള്ളത്. കരട് വോട്ടർ പട്ടികയിൽ 7,82,244 പേരായിരുന്നു. 1,03,459 പേർ പുതുയായി പേരുചേർത്തു. തിരുത്തലുകൾ വരുത്തി 64,267 പേരെ ഒഴിവാക്കി. അന്തിമ പട്ടികയിൽ 3,91,275 പുരുഷന്മാരും 4,30,145 വനിതകളുമുണ്ട്. 16 പേർ ട്രാൻസ്ജൻഡർ വിഭാഗക്കാരാണ്. നഗരസഭകളിൽ കൂടുതൽ വോട്ടർമാർ നെയ്യാറ്റിൻകരയിലാണ് -66,274 പേർ. രണ്ടാമതുള്ള നെടുമങ്ങാട് നഗരസഭയിൽ സമ്മതിദായകരുടെ എണ്ണം 57,508 ആണ്. വർക്കലയിൽ 33,283 ഉം ആറ്റിങ്ങലിൽ 32,300 ഉം വോട്ടർമാരുണ്ട്.
പാറശ്ശാല -46,724, കാരോട് -30,316, കുളത്തൂർ -27,629, ചെങ്കൽ -31,967, തിരുപുറം -16,078, പൂവാർ -16,673, വെള്ളറട -36,406, കുന്നത്തുകാൽ -33,222, കൊല്ലായിൽ -22,603, പെരുങ്കടവിള -20,737, ആര്യങ്കോട് -21,190, ഒറ്റശ്ശേഖരമംഗലം -17,037, അമ്പൂരി -14,939, അതിയന്നൂർ -24,948, കാഞ്ഞിരംകുളം -16,581, കരുംകുളം -24,597, കോട്ടുകൽ -28,000, വെങ്ങാനൂർ -30,606, മാറനല്ലൂർ -32,694, ബാലരാമപുരം -30,475, പള്ളിച്ചൽ -41,771, മലയിൻകീഴ് -32,925, വിളപ്പിൽ -36,222, വിളവൂർക്കൽ -29,969, കല്ലിയൂർ -37,015, അണ്ടൂർക്കോണം -25,399, കഠിനംകുളം -39,885, മംഗലപുരം -30,626, പോത്തൻകോട് -27,411, അഴൂർ -23,315, കാട്ടാക്കട -33,867, വെള്ളനാട് -28,831, പൂവച്ചൽ -38,257, ആര്യനാട് -23,691, വിതുര -23,522, കുറ്റിച്ചൽ -16,170, ഉഴമലക്കൽ -19,526, തൊളിക്കോട് -22,688, കരകുളം -47,967, അരുവിക്കര -30,938, വെമ്പായം -34,413, ആനാട് -29,576, പനവൂർ -18,006, വാമനപുരം -18,776, മാണിക്കൽ -35,119, നെല്ലനാട് -23,901, പുല്ലമ്പാറ -19,044, നന്ദിയോട് -23,951, പെരിങ്ങമ്മല -27,053, കല്ലറ -25,307, പുളിമാത്ത് -25,932, കരവാരം -26,095, നഗരൂർ -23,101, പഴയകുന്നുമ്മൽ -21,394, കിളിമാനൂർ -18,172, നവായിക്കുളം -35,777, മടവൂർ -18,467, പള്ളിക്കൽ -14,606, അഞ്ചുതെങ്ങ് -13,712, വക്കം -14,842, ചിറയിൻകീഴ് -23,889, കിഴുവിലം -27,163, മുദാക്കൽ -30,238, കടയ്ക്കാവൂർ -21,376, വെട്ടൂർ -15,511, ചെറുന്നിയൂർ -15,872, ഇടവ -23,014, ഇലകമൺ -21,820, ചെമ്മരുതി -27,783, മണമ്പൂർ -20,126, ഒറ്റൂർ -13,639.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.