നഗരത്തിലെ കുടിവെള്ളക്ഷാമം; വിതരണം സാധാരണ നിലയിലായില്ലെന്ന്​ പ്രദേശവാസികൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തി​ന്​ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ മ​ണ​ക്കാ​ട് മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണം ഇ​പ്പോ​ഴും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല. തി​ങ്ക​ളാ​ഴ്​​ച മി​ക്ക​യി​ട​ങ്ങ​ളി​ലും വെ​ള്ള​മെ​ത്തി​യെ​ങ്കി​ലും നേ​രി​യ തോ​തി​ലാ​യി​രു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും എ​ത്തി​യ​തു​മി​ല്ല.

മ​ണ​ക്കാ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും ജ​ല​വി​ത​ര​ണം സാ​ധ്യ​മാ​വു​ന്നി​ല്ലെ​ന്നും ക​ഴി​യു​ന്ന​ത്ര സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ വാ​ദം. പൊ​ങ്കാ​ല​ക്ക്​ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക്​ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ വെ​ള്ള​ത്തി​ന് ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കോ​ർ​പ​റേ​ഷ​നും ജ​ല വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഓ​രോ സെ​ക‍്ഷ​ൻ ഓ​ഫി​സും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​വ​ത്​​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ട്ട​ക്ക​ക​ത്ത് ആ​ന​വാ​ൽ സ്ട്രീ​റ്റി​ൽ വെ​ള്ള​മെ​ത്താ​ത്ത് വാ​ർ​ഡ് കൗ​ൺ​സി​ല​റ​ട​ക്കം വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പ്ര​ശ്പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നു. എ​ന്നാ​ൽ വാ​ൾ​വു​ക​ൾ ക്ര​മീ​ക​രി​ച്ച്​ ജ​ത​വി​ത​ര​ണം പ​ര​മാ​വ​ധി എ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നാ​ണ്​ ജ​ല​അ​തോ​റി​റ്റി അ​റി​യി​ച്ച​ത്.

മ​ണ​ക്കാ​ട് എം.​എ​ൽ.​എ റോ​ഡ്, അ​ണ്ണി​ക്ക​വി​ളാ​കം, ബ​ല​വാ​ൻ ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ്​ ആ​വ​ശ്യ​ത്തി​ന്​ ഇ​പ്പോ​ഴും വെ​ള്ളം എ​ത്താ​ത്ത​ത്. വേ​ന​ൽ​ക്കാ​ലം കൂ​ടി ആ​യ​തി​നാ​ൽ വെ​ള്ള​ത്തി​ന്റെ ഉ​പ​യോ​ഗം മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ച​താ​ണ് പ​ക​ൽ ടാ​പ്പു​ക​ളി​ൽ വെ​ള്ള​മെ​ത്തു​ന്ന​തി​ന് ത​ട​സ്സ​മാ​വു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Drinking water shortage in the city; Locals say supply not back to normal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.