തിരുവനന്തപുരം: പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവെന്ന് പരാതി. ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സാപിഴവുണ്ടായത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിന്റെ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിന്റെപരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ഇടുപ്പെല്ലിലെ ജോയിന്റുകളിൽ വേദനയുമായി കഴിഞ്ഞ സെപ്തംബറിലാണ് ജിജിൻ ജോസ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഓർത്തോ ഡിപ്പാർട്ട്മെന്റിലെ ഡോ. ജോർജ് വർഗീസാണ് പരിശോധിച്ചത്. ഒക്ടോബർ മൂന്നിന് വലത് ഇടുപ്പെല്ലിലും നവംബർ 17ന് ഇടത് ഇടുപ്പെല്ലിലും ഓപറേഷൻ നടത്തി. ഇതിനിടയിലാണ് ഇടത് ഇടുപ്പെല്ലിലെ ബോൺ ഡ്രിൽ ചെയ്യുന്നതിനിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞ് കയറിയത്. അതേസമയം ഡ്രിൽബിറ്റ് നീക്കം ചെയ്യാനാകില്ലെന്നും ലോഹകഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.