ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് ത​മ്പാ​നൂ​രി​ൽ നി​ന്നും മ​ട​ങ്ങു​ന്ന ഭ​ക്ത​ർ

നഗരം നിറഞ്ഞ്​ ഭക്ത പ്രവാഹം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​ഭ​ക്ത​രു​ടെ ഐ​ക്യ​പെ​ട​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച ന​ഗ​രം ക​ണ്ട​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ, ഒ​രി​ക്ക​ലും ക​ണ്ടി​ട്ടും കേ​ട്ടി​ട്ടു​മി​ല്ലാ​ത്ത​വ​ർ ഒ​ത്തൊ​രു​മി​ച്ച്​ ദേ​വീ സ്തു​തി​ക​ളോ​ടെ പൊ​ങ്കാ​ല നേ​ദി​ച്ചു. ഒ​രു​മ​ന​സ്സോ​ടെ ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ച്ചോ​ടെ ന​ഗ​രം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​റ്റു​കാ​ല​മ്മ​ക്ക് നി​വേ​ദ്യ​മ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ർ അ​ന​ന്ത​പു​രി​യി​ലേ​ക്ക്​ ഒ​ഴു​കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ന​ഗ​രം സ്ത്രീ​ക​ളു​ടെ സം​ഗ​മ ഭൂ​മി​യാ​യി. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ​ങ്ങും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നും മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ ഭ​ക്ത​ർ എ​ത്തി. ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഭ​ക്ത​ർ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നാ​യി അ​ണി​നി​ര​ന്നു. ന​ഗ​ര​വ​ഴി​ക​ളി​ലെ​ല്ലാം പൊ​ങ്കാ​ല അ​ടു​പ്പു​ക​ൾ​കൂ​ട്ടി അ​വ​ർ ദേ​വി​ക്കാ​യി ആ​ത്​​മ​സ​മ​ർ​പ്പ​ണ​ത്തി​നൊ​രു​ങ്ങി.

ക്ഷേ​ത്ര​ത്തി​ന്​ 10 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ​വ​ഴി​ക​ളി​ലും അ​ടു​പ്പു​ക​ൾ നി​റ​ഞ്ഞു. ക​ണ്ണ​കീ​ച​രി​ത​ത്തി​ൽ പാ​ണ്ഡ്യ രാ​ജാ​വി​ന്റെ വ​ധം ന​ട​ത്തു​ന്ന ഭാ​ഗം തോ​റ്റം​പാ​ട്ടു​കാ​ർ പാ​ടി​ക്ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. ആ​റ്റു​കാ​ലി​ൽ പൊ​ങ്കാ​ല ഇ​ട്ടു പ്രാ​ർ​ഥി​ച്ചാ​ൽ ആ​ഗ്ര​ഹ സാ​ഫ​ല്യം ഉ​ണ്ടാ​കു​മെ​ന്നും, ആ​പ​ത്തു​ക​ളി​ൽ ആ​റ്റു​കാ​ല​മ്മ തു​ണ​യാ​യി ഉ​ണ്ടാ​കു​മെ​ന്നും, ഒ​ടു​വി​ൽ ഭ​ഗ​വ​തി​യി​ൽ മോ​ക്ഷം പ്രാ​പി​ക്കു​മെ​ന്നു​മാ​ണ്​ ഭ​ക്ത​രു​ടെ വി​ശ്വാ​സം. പ​ഴ​യ കാ​ല​ത്ത്​ നാ​ടി​ന്‍റെ കാ​ർ​ഷി​ക ഉ​ത്സ​വം കൂ​ടി​യാ​യി​രു​ന്നു പൊ​ങ്കാ​ല.

പൊ​ങ്കാ​ല അ​ടു​പ്പി​ന് സ​മീ​പം തൂ​ശ​നി​ല​യി​ൽ അ​വി​ൽ, മ​ല​ർ, വെ​റ്റി​ല, പാ​ക്ക്, പ​ഴം, പൂ​വ്, ച​ന്ദ​ന​ത്തി​രി, നി​ല​വി​ള​ക്ക്, നി​റ​നാ​ഴി, കി​ണ്ടി​യി​ൽ വെ​ള്ളം എ​ന്നി​വ വ​ച്ചു​കൊ​ണ്ടാ​ണ്​ ഓ​രോ​രു​ത്ത​രും ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. പു​തി​യ മ​ൺ​ക​ല​ങ്ങ​ളി​ലും ഓ​ട്ടു പാ​ത്ര​ങ്ങ​ളി​ലും സ്റ്റീ​ൽ അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ളി​ലു​മാ​യാ​ണ്​ പൊ​ങ്കാ​ല​യും അ​നു​ബ​ന്ധ വി​ഭ​വ​ങ്ങ​ളും ത​യാ​റാ​ക്കി​യ​ത്. പൊ​ങ്കാ​ല​ക്കെ​ത്തി​യ​വ​ർ​ക്കാ​യി ന​ഗ​ര​ത്തി​ൽ മി​ക്ക​യി​ട​ത്തും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ന​ദാ​നം, കു​ടി​വെ​ള്ള വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. ന​ഗ​ര​ത്തി​ലെ ഇ​ത​ര മ​ത ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​ങ്കാ​ല​ക്ക്​ എ​ത്തി​യ​വ​ർ​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച പൊ​തു അ​വ​ധി​യാ​യി​രു​ന്നു. പൊ​ങ്കാ​ല​ക്ക്​ എ​ത്തു​ന്ന​വ​ർ ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പൊ​ങ്കാ​ല ന​ട​ന്ന​യി​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക്​ അ​വ​ശി​ഷ്ട​ങ്ങ​ൾ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ക്ഷേ​ത്ര ത​ന്ത്രി പ​ര​മേ​ശ്വ​ര​ൻ ഭ​ട്ട​തി​രി​പ്പാ​ട്, മേ​ൽ​ശാ​ന്തി ‌അ​നീ​ഷ് ന​മ്പൂ​തി​രി എ​ന്നി​വ​രാ​ണ്​ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്ക്​ കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത്.

പൊങ്കാലയിടാൻ പ്രമുഖരുടെ നിര

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​യ​ർ​പ്പി​ക്ക​ൻ ഇ​ക്കു​റി​യും പ്ര​മു​ഖ​രു​ടെ വ​ലി​യ നി​ര. ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് പ​തി​വു​പോ​ലെ സി​നി​മ-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ വ​നി​ത​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി. ലോ​ക്​​ഭ​വ​ന്​ മു​ന്നി​ൽ ​പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​​ന്ദ്ര ആ​ർ​ലേ​ക്ക​റു​ടെ പ​ത്നി അ​ന​ഘ അ​ർ​ലേ​ക്ക​ർ പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു.

ഗ​വ​ർ​ണ​റും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കു​ചേ​ർ​ന്നു. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ജാ​തി​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഒ​ന്നി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി ക​ന്നി പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ അ​ടു​പ്പു​കൂ​ട്ടി​യ​ത് കോ​ൺ​ഗ്ര​സ്​ നേ​താ​വ്​​ മ​ണ​ക്കാ​ട്​ സു​രേ​ഷി​ന്‍റെ വീ​ടി​ന്​ സ​മീ​പ​മാ​ണ്. ലോ​ക​സ​മാ​ധാ​ന​ത്തി​നും യു.​ഡി.​എ​ഫി​ന്റെ തി​രി​ച്ചു​വ​ര​വി​നു​മാ​യാ​ണ് പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്റെ മ​ക​ൾ ഉ​ണ്ണി​മാ​യ ക​ന്റോ​ൺ​മെ​ന്റ് ഹൗ​സി​ന് മു​ന്നി​ൽ പൊ​ങ്കാ​ല​യി​ട്ടു. ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ശാ​സ്ത​മം​ഗ​ല​ത്തെ വീ​ട്ടു​റ്റ​ത്താ​ണ് പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ച​ത്.

സി​നി​മ ന​ടി ചി​പ്പി ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്നു,കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ത​ല​ജെ മാ​രാ​ർ​ജി ഭ​വ​ന് മു​ന്നി​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്നു

 

മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​ത്തി​നും വീ​ണ്ടും കേ​ര​ള​ത്തെ ന​യി​ക്കാ​നും വേ​ണ്ടി​യാ​യി​രു​ന്നു ശോ​ഭ​ന ജോ​ർ​ജി​ന്‍റെ പൊ​ങ്കാ​ല. പ​തി​വ്​​ തെ​റ്റി​ക്കാ​തെ ന​ടി ചി​പ്പി​യും ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത്​ പൊ​ങ്കാ​ല​യി​ട്ടു. 20 വ​ർ​ഷ​മാ​യി ചി​പ്പി മു​ട​ങ്ങാ​തെ പൊ​ങ്കാ​ല അ​ർ​പ്പി​ക്കു​ന്നു​ണ്ട്. ചി​പ്പി​യോ​ടൊ​പ്പം പി​ന്ന​ണി ഗാ​യി​ക രാ​ജ​ല​ക്ഷ്​​മി​യും പ​ങ്കു​ചേ​ർ​ന്നു.

ന​ടി ആ​നി ത​ന്റെ വീ​ട്ടു​മു​റ്റ​ത്താ​ണ് പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ച​ത്. കൂ​ട്ടി​ന് ബീ​ന ആ​ന്റ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ ഷാ​ജി കൈ​ലാ​സി​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​യു​മാ​യാ​ണ് ആ​നി എ​ത്തി​യ​ത്. വേ​റി​ട്ട അ​നു​ഭ​വ​മാ​ണി​തെ​ന്ന് ന​ടി അ​ന്ന രാ​ജ​ൻ ത​ന്റെ ക​ന്നി പൊ​ങ്കാ​ല​യു​ടെ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ പ​ത്നി രാ​ധി​ക സു​രേ​ഷ് ഗോ​പി ശാ​സ്ത​മം​ഗ​ല​ത്തെ വീ​ട്ടു​റ്റ​ത്താ​ണ് പൊ​ങ്കാ​ല​യി​ട്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി പേ​രൂ​ർ​ക്ക​ട ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ന് സ​മീ​പം പൊ​ങ്കാ​ല​യ​ടു​പ്പി​ൽ തി​രി​കൊ​ളു​ത്തു​ന്ന പ​തി​വ് സു​രേ​ഷ് ഗോ​പി ഇ​ത്ത​വ​ണ​യും തു​ട​ർ​ന്നു.

വീ​ട്ടി​ലെ അ​ടു​പ്പി​ൽ തീ ​പ​ട​ർ​ന്ന ശേ​ഷം അ​ദ്ദേ​ഹം പേ​രൂ​ർ​ക്ക​ട​യി​ലേ​ക്ക് തി​രി​ച്ചു. ബി.​ജെ.​പി നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ പൊ​ങ്കാ​ല​ക്കെ​ത്തി.

Tags:    
News Summary - The city is filled with a flood of devotees.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.