Posted On
date_range Updated On
date_range പൊങ്കാലക്കിടെ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കിടെ വിവിധയിടങ്ങളിൽ തീപടർന്ന് ഇരുപതോളം പേർക്ക് പൊള്ളലേറ്റു. അടുപ്പുകളിൽനിന്ന് കാറ്റിലൂടെ തീപ്പൊരി പടർന്നതും അടുത്തടുത്ത് അടുപ്പു കൂട്ടിയതുമാണ് പലയിടങ്ങളിലും അപകടത്തിന് കാരണമായത്. അഗ്നിരക്ഷ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് പൊള്ളലേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു.ആരുടെയും പരിക്ക് ഗുരുതരമല്ല. ബേക്കറി ജങ്ഷനിൽ അമിതവേഗത്തിലെത്തിയ കാർ പൊങ്കാല നിവേദ്യം ഇടിച്ചു തെറിപ്പിച്ചു. പൊങ്കാലക്കലം മറിഞ്ഞ് ഒരാളുടെ കൈക്ക് പൊള്ളലേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.