Represetational image
Posted On
date_range Updated On
date_range വീട്ടിൽ കയറി ബലാത്സംഗ ശ്രമം; പ്രതിക്ക് 13 വർഷം കഠിന തടവ്
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവ്. വാമനപുരം ആനാകുടി വയലിൻവിട്ടീൽ ലിബിൻ എന്ന കണ്ണനെയാണ്(30) തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
അർധരാത്രി വീട്ടിൽ കയറിയ പ്രതി മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അമ്മയെത്തിയാണ് യുവതിയെ രക്ഷിച്ചത്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, അഭിഭാഷകരായ ബിന്ദു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.