Posted On
date_range Updated On
date_range പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്ന് വയോധികക്ക് പരിക്ക്
നേമം: ആറ്റുകാല്‍പൊങ്കാലക്കിടെ സാരിയില്‍ നിന്ന് തീ പടര്‍ന്ന് വയോധികക്ക് ഗുരുതര പരിക്കേറ്റു. കരമന നെടുങ്കാട് സോമന്‍ നഗര്‍ സ്വദേശി സരോജം (70) ആണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. നെടുങ്കാടുള്ള വീടിനു മുന്നിലാണ് സരോജം പൊങ്കാലയിട്ടത്.
പൊങ്കാലയാരംഭിക്കുന്ന വേളയില്‍ വീട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ തിരിയുന്നതിനിടെ സാരിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. 30 ശതമാനമാണ് ഇവര്‍ക്കു പൊള്ളലേറ്റത്. ഉടന്‍തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.