നെടുമങ്ങാട് നഗരസഭ: നെടുമങ്ങാട്: നഗരസഭയുടെ 61,60,64,000 രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ചെയർപേഴ്സൺ സി.എസ്. ശ്രീജ അറിയിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ 339 പദ്ധതികൾക്കാണ് അംഗീകാരം. പോളി ഹൗസിൽ കൃഷി, വിശപ്പ് രഹിത നഗരസഭ പദ്ധതി, വാതിൽപ്പടി സേവനം, അതിദരിദ്രര കണ്ടെത്തി അവർക്കുള്ള സഹായം, ഏഴ് വയോ ക്ലബുകളുടെപരിപാലനം, ആരോഗ്യ സബ്സൻെററുകൾക്ക് മരുന്ന്, നാല് ജനകീയ ഹോട്ടലുകൾക്ക് സഹായം, പത്താംകല്ലിൽ ആധുനിക ടർഫ്, മിനി കുടിവെള്ള പദ്ധതികൾ, പുത്തൻചിറ നവീകരണം, കിള്ളിയാർ സംരക്ഷണവും ജൈവവേലി സ്ഥാപിക്കലും, ഹരിതഭവനം, സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനം, അംഗൻവാടികളെ സ്മാർട്ടാക്കുന്ന പദ്ധതി, വയോമിത്രം പദ്ധതി, ആയുഷ് മെഡിക്കൽ ആശുപത്രി പരിപാലനം, പാലിയേറ്റിവ് കെയർ, ഭിന്നശേഷി സ്കോളർഷിപ്, പട്ടികജാതി കോളനികളിലെ വികസനം, വീട് മെയിൻറനൻസ്, മാലിന്യത്തിൽ നിന്ന് വൈദ്യുതി, പോർട്ടബിൾ ടൈപ്പ് ബയോകേമ്പാസ്റ്റർ ബിൻ തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതികൾക്കാണ് അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.