ഫാത്തിമ ഫർഹാന
തിരുവനന്തപുരം: പാൻക്രിയാസിനെ ബാധിച്ച അപൂർവ രോഗമാണ് ഫാത്തിമ ഫർഹാന എന്ന 24 കാരിയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നത്. ഓർമക്കുറവിലായിരുന്നു തുടക്കം. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് തളർന്നുവീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാൻക്രിയാസിനെ ബാധിക്കുന്ന നെസ്റ്റിയോ ബ്ലാസ്റ്റോസിസ് എന്ന അപൂർവ രോഗമാണെന്ന് കണ്ടെത്തുന്നത്. ഇതോടെ കുടുംബം ഇരുട്ടിലായി. പാൻക്രിയാസിന്റെ 90 ശതമാനവും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടും രോഗം മാറിയില്ല. പത്താം ക്ലാസിൽ പഠനവും മുടങ്ങി. വർഷങ്ങൾക്ക് ശേഷം ഓപൺ സ്കൂൾ വഴിയാണ് പത്താം ക്ലാസ് പാസായത്. ഇതിനിടെ രണ്ടാമത്തെ മകൾ ഫാദിയയ്ക്കും സമാന രോഗം സ്ഥിരീകരിച്ചതോടെ മാതാവ് ഷംല തളർന്നുപോയി. ചികിത്സയും വീട്ടുചെലവുകളും താങ്ങാവുന്നതിനും അപ്പുറമായി. ഇതിനിടെ സുമനസ്സുകളുടെ സഹായത്തോടെ ഫാദിയയുടെ പാൻക്രിയാസ് മാറ്റിവെച്ചു. അപ്പോഴും മൂത്തമകൾ ഫാത്തിമ നോവായി മാറുകയാണ്. ഫാത്തിമയുടെയും പാൻക്രിയാസ് മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിലാണ് ഫാത്തിമയുടെ ചികിത്സ. ഏകദേശം 25 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവുവരുന്നത്. ഈ ഭീമമായ തുക ഷംലയെ സംബന്ധിച്ച് അപ്രാപ്യമാണ്. സുമനസുകളുടെ കരുണയിലാണ് ഇനി പ്രതീക്ഷ. പി.ടി.പി നഗറിലെ ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ താമസം. ഫാത്തിമ ഫർഹാനയുടെ പേരിൽ എസ്.ബി.ഐ ശാസ്തമംഗലം ബ്രാഞ്ചിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അകൗണ്ട് നമ്പർ: 42761221104 ഐ.എഫ്.എസ്.സി കോഡ്: SBIN0070023. ഫാത്തിമയുടെ പേരിൽ ഗൂഗിൾ പേ അക്കൗണ്ടുമുണ്ട്. നമ്പർ: 6282074734.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.