കിളിമാനൂർ: സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ല സെക്ര ട്ടേറിയറ്റംഗവുമായ കിളിമാനൂർ പുതിയകാവ് സുരേന്ദ്ര നിവാസിൽ ഷിബുവിനെയാണ് (49) അഞ്ചംഗ അക്രമിസംഘം വീട്ടിൽ കയറി മർദിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ഇദ്ദേഹം താമസിക്കുന്ന പുളിമാത്ത് പൊരുന്തമൺ കുന്നുംപുറത്ത് വീട്ടിലാണ് സംഭവം. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നിയാസ്, അമ്പാടി എന്നുവിളിക്കുന്ന അനുരാജ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിവർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ഷിബു പരാതിയിൽ പറയുന്നു. അഞ്ച് പവൻ മാലയും 38,000 രൂപയും പ്രതികൾ കവർന്നതായും പരാതിയുണ്ട്. ഷിബുവിന്റെ കണ്ണിന് താഴത്തെയും മുഖത്തെയും അസ്ഥികൾക്ക് പൊട്ടൽ സംഭവിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് ജാമ്യമില്ല വകുപ്പുപ്രകാരമാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. അതേസമയം, സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.