സുനില്‍ കര്‍ക്കി
പാലോട്: മയിലിനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കിയെയാണ് (21) പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ നെടുമങ്ങാട്ടെ ഹോട്ടലിലെ ജീവനക്കാരനാണ്.
പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ ഇരുന്ന പെണ്‍മയിലിനെയാണ് ഇയാള്‍ കരിങ്കല്ലുകൊണ്ട് എറിഞ്ഞു കൊന്നത്. തുടർന്ന് ഇയാൾ മുങ്ങി. നാട്ടുകാര്‍ പാലോട് റെയ്ഞ്ച് ഓഫിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ വിപിന്‍ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വിനിത, വാച്ചര്‍ ശാന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുനില്‍ കര്‍ക്കിയെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.