ദീപ കുമാരി
കഴക്കൂട്ടം: കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് സ്വർണം ലേലം കുഞ്ഞ വിലയ്ക്ക് പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപ കുമാരിയെയാണ് (41) കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫിസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാം എന്നായിരുന്നു വാഗ്ദാനം.ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽ നിന്ന് 2025 സെപ്റ്റംബർ മാസത്തിൽ മൂന്ന് തവണകളായാണ് 13.50 ലക്ഷം രൂപ ഇവർ കൈക്കലാക്കിയത്. പണം വാങ്ങിയ ശേഷം യുവതി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.യുവാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.