ചി​റ​യി​ൻ​കീ​ഴി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നോ​ജ് ബി. ​ഇ​ട​മ​ന വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു

തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി കളത്തിലിറങ്ങി സ്ഥാനാർഥികൾ

​ആ​റ്റി​ങ്ങ​ൽ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ സീ​റ്റ് ഉ​റ​പ്പി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ സ​ജീ​വ​മാ​യി. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ ആ​റ്റി​ങ്ങ​ലി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ നേ​തൃ​ത്വ​ത്തിൽ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും കൊ​ടി​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ണി​നി​ര​ന്നു.

ആ​റ്റി​ങ്ങ​ലി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ഭ​ദ്ര​ൻ

വോ​ട്ട് തേ​ടു​ന്നു



ആ​റ്റി​ങ്ങ​ലി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ ഭ​ദ്ര​ന്റെ സ്ഥാ​നാ​ർ​ഥി​ത്വ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്. ചു​വ​രെ​ഴു​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​ര​ത്തെ തു​ട​ക്ക​മി​ട്ടി​രു​ന്നു. സ​ന്തോ​ഷ് ഭ​ദ്ര​ന്റെ വോ​ട്ട​ഭ്യ​ർ​ത്ഥ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വ​ക്ക​ത്ത് നി​ന്ന് തു​ട​ങ്ങും. തു​ട​ർ​ന്ന് ചെ​റു​ന്നി​യൂ​ർ, മ​ണ​മ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന ജ​ങ്ഷ​നി​ലെ​ത്തി​യും വോ​ട്ട​ർ​മാ​രെ കാ​ണും.

ആ​റ്റി​ങ്ങ​ലി​ൽ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ ബി.​ജെ.​പി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ആ​യി​ട്ടി​ല്ല. ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​സു​ധീ​ർ ആ​ണ് ആ​റ്റി​ങ്ങ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നോ​ജ് ബി. ​ഇ​ട​മ​ന ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രു​ന്നു. പ്ര​ധാ​ന ജ​ങ്ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട് തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച​യും മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ എ​ത്തി വോ​ട്ട​ർ​മാ​രെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

യു.​ഡി.​എ​ഫ് ചി​റ​യി​ൻ​കീ​ഴ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ എം.​പി ര​മ്യ ഹ​രി​ദാ​സി​നെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​നെ​തി​രെ മ​ണ്ഡ​ല​ത്തി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​രി​ക​യും വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​ക​യും ചെ​യ്ത​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യെ മാ​റ്റാ​ൻ സാ​ധ്യ​ത​യി​ല്ല. പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കും വി​ധം കോ​ൺ​ഗ്ര​സ് ക്യാ​മ്പ് സ​ജ്ജ​മാ​കു​ക​യാ​ണ്.എ​ൻ.​ഡി.​എ​യി​ൽ ബി.​ജെ.​പി​യാ​ണ് ചി​റ​യി​ൻ​കീ​ഴി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി ആ​ര് എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. സ​മീ​പ​കാ​ല​ത്ത് സി.​പി.​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ബി.​ജെ.​പി​യി​ലെ​ത്തി​യ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Candidates take to the field as election announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.