ബൈക്കപകടത്തിൽ മരിച്ച സുഹൃത്തുക്കൾക്ക് നാടിന്‍റെ അന്ത്യാഞ്ജലി

കല്ലമ്പലം: വാഹനാപകടത്തിൽ മരിച്ച യുവാക്കൾക്ക് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ബന്ധുക്കളുടെ മരണം നാടിന് നൊമ്പരമായി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം നടന്ന അപകടത്തിലാണ് നാവായിക്കുളം പറകുന്ന് ആനാംപൊയ്ക വി.വി ലാൻഡിൽ വിജയകുമാർ - ജയശ്രീ ദമ്പതികളുടെ മകൻ വിപിൻ (27), കൊട്ടിയം തഴുത്തല വൈദ്യശാല ജങ്ഷനിൽ കോവിൽ വിളാകം വീട്ടിൽ വേലുക്കുട്ടിപിള്ള - ശാന്തമ്മ ദമ്പതികളുടെ മകൻ രാജേഷ്(39) എന്നിവർ മരിച്ചത്.
ഇരുവരും വീട്ടിലേക്ക് പോകവേ, മദ്യപൻ ചാടിയതിനെ തുടർന്ന്​​ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിൽ മറിയുകയും യുവാക്കളുടെ ദേഹത്ത് പിന്നിൽ വന്ന സിമൻറ് ലോറി കയറിയിറങ്ങുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിപിന്റെ മാമനാണ് രാജേഷ്. ഇവർ സുഹൃത്തുക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്.
പറകുന്നിൽ ഇവർ സ്പ്രേ പെയിന്റിങ്​ ജോലി ചെയ്യുകയായിരുന്നു. രാജേഷ് അടുത്ത കാലത്താണ് നാവായിക്കുളം പൈവേലിക്കോണത്ത് വാടകക്ക്​ താമസമാക്കിയത്. രാജേഷിന്‍റെ മൃതദേഹം കൊട്ടിയത്ത് മൂന്ന്​ മണിക്ക്​ സംസ്കരിച്ചു. രാജേഷിന്റെ ഭാര്യ: ആശ മക്കൾ: അനുശ്രീ, രാഗശ്രീ. വിപിന്‍റെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട്​ സംസ്കരിച്ചു. ഭാര്യ: ശ്രീക്കുട്ടി. മകൾ: അഥിതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.