കിളിമാനൂർ - തിരുവനന്തപുരം ബസ് ​ചാർജ്​: രാവിലെ 59, വൈകീട്ട് 66

തിരുവനന്തപുരം: ഒരേ സ്ഥലത്തേക്ക് ഒരു ചാർജ്, ഇങ്ങോട്ടേക്ക് മറ്റൊന്ന്. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റിലാണ് ഈ കൗതുകം. കിളിമാനൂർ സ്വദേശി രാവിലെ 9.19ന്​ സൂപ്പർ ഫാസ്റ്റിൽ കിളിമാനൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തപ്പോൾ ചാർജ് 59 രൂപ. എന്നാൽ, വൈകുന്നേരം 6.16 ന് തിരുവനന്തപുരത്തുനിന്ന്​ കിളിമാനൂരിലേക്കുള്ള മടക്കയാത്രക്ക് സൂപ്പർ ഫാസ്റ്റിൽ കയറിയപ്പോൾ ചാർജ് 66. ടിക്കറ്റ് മെഷീനിലെ സാങ്കേതിക പിഴവാകാം ഇത്തരമൊരു വീഴ്ചക്ക് കാരണമെന്നാണ് വിവരം. പുതിയ നിരക്ക് വർധന പ്രകാരം 59 രൂപയാണ് തിരുവനന്തപുരം - കിളിമാനൂർ സൂപ്പർ ഫാസ്റ്റ് നിരക്ക്. എന്തായാലും യാത്രക്കാർക്ക് ഏഴുരൂപ കൈനഷ്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.