വർക്കല: വർക്കല ബൈപാസുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് 26ന് നടക്കുമെന്ന് അഡ്വ. വി. ജോയി എം.എൽ.എ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനുമുള്ള സാമൂഹികാഘാത പഠനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് ഹിയറിങ്. രാവിലെ 11 മുതൽ എസ്.ആർ. മിനി ഓഡിറ്റോറിയത്തിലാണ് ഹിയറിങ് നടക്കുക. പ്ലാനറ്റ് കേരള എന്ന സ്ഥാപനത്തെയാണ് സാമൂഹികാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത്. രണ്ടുമാസമായി പ്ലാനറ്റ് കേരള പഠന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. 2015ൽ ഡി.ടി.പി സ്കീമിൽ ഉൾപ്പെടുത്തി 18 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഭൂമിയേറ്റെടുക്കലിന് കൂടുതൽ തുക ആവശ്യമായ സാഹചര്യത്തിൽ 29.51കോടിയായി വർധിപ്പിച്ചു. അതിനു ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ബൈപാസിനുവേണ്ടി 519.1797 സൻെറ് ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.