തമിഴ്നാട്ടിൽ ഭാരത് നെറ്റിന്റെ 1628 കോടി പദ്ധതിക്ക്​ തുടക്കം

തമിഴ്നാട്ടിൽ ഭാരത് നെറ്റ്​ പദ്ധതിക്ക്​ തുടക്കം നാഗർകോവിൽ: തമിഴ്നാട്ടിലെ 12525 ഗ്രാമപഞ്ചായത്തുകളെ ഒപ്ടിക്കൽ ഫൈബർ മുഖേന ബന്ധിപ്പിക്കുന്ന ഭാരത് നെറ്റ്​ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കന്യാകുമാരി ജില്ലയിലെ തക്കല മുത്തലക്കുറിച്ചി ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 1627.83 കോടിയാണ് പദ്ധതി ചെലവ്. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഐ.ടി മന്ത്രി മനോ തങ്കരാജ്, ചീഫ് സെക്രട്ടറി വി. ഇറയൻപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മുത്തളക്കുറിച്ചിയിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എം. അരവിന്ദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.