ആര്യനാട്: വെള്ളനാട് നടന്ന ബൈക്കപകടത്തിൽ വെള്ളനാട് കെ.എസ്.ഇ.ബിയിലെ കരാർ തൊഴിലാളി മരിച്ചു. വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം വാടകക്ക് താമസിക്കുന്ന ഡേവിഡ് യേശുദാസ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12ഓടെ വെള്ളനാട് ബി.എസ്.എൻ.എൽ ഓഫിസിന് മുൻവശത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു കയറിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. വെള്ളനാട് നിന്നും കുളക്കോട് ഭാഗത്തേക്ക് ഭക്ഷണം വാങ്ങാൻ വരുമ്പോഴായിരുന്നു അപകടം. വെള്ളനാട് മിത്ര നികേതനിലെ അന്തേവാസിയായ ഡേവിഡും സഹോദരനും അവിടെ നിന്നും ഇറങ്ങി വെള്ളനാട് താമസിച്ചുവരികയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാലാഞ്ചിറയിലെ സഹോദരിയുടെ വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.