വയോധികൻ കാറിൽ പൊള്ളലേറ്റ നിലയില്‍

മണ്ണന്തല: കാറിനുള്ളില്‍ വയോധികനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നാലാഞ്ചിറ കാരാളി റോഡ് കൊപ്രാപ്പുരയില്‍ അഡ്വ. ബ്രൈറ്റി(73)നെയാണ് ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ മണ്ണന്തല പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാറിന്റെ പിന്‍സീറ്റില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളും ആത്മഹത്യകുറിപ്പും പോലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബേണ്‍സ് ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ബ്രൈറ്റി‍ൻെറ ആരോഗ്യനില ഗുരുതരമാണ്. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.