മത്സരത്തിന്‍റെ തലേന്നാണ് പരിശീലനത്തിനിടെ കൊല്ലം സ്വദേശി ശ്രുതി രാജിന് പരിക്കേൽക്കുന്നത്. വീഴ്ചയിൽ ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കൈ അനക്കാൻ പാടില്ലാത്തതിനാൽ ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. മത്സരം ഉപേക്ഷിക്കാൻ വീട്ടുകാരും പരിശീലകനും ആവശ്യപ്പെട്ടു. പക്ഷേ ട്രാക്ക് ഉപേക്ഷിക്കാൻ ശ്രുതി തയാറായില്ല. വനിതകളുടെ 1500 മീറ്ററിൽ കൈയിൽ ബാൻഡേജ് ചുറ്റി ട്രാക്കിലിറങ്ങി. ഒടുവിൽ രണ്ടാം സ്ഥാനക്കാരിയായി മത്സരം പൂർത്തിയാക്കി. മത്സരം പൂർത്തിയാക്കിയ ശേഷം വേദനകൊണ്ട് കരയുന്ന ശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.