നേമം: ബന്ധുക്കളുടെ ഓട്ടോകൾ വീടിനുസമീപം പാർക്ക് ചെയ്തിരുന്നത് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാംപ്രതി വിളപ്പിൽശാല പൊലീസ് പിടിയിലായി. പേയാട് സൈനബ മൻസിലിൽ നസീർ (36) ആണ് പിടിയിലായത്. മാർച്ച് 24ന് രാത്രി 9.30നായിരുന്നു സംഭവം. നസീറും കൂട്ടാളിയും ചേർന്ന് വീടിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോകൾക്ക് തീെവക്കുകയായിരുന്നു. വിളപ്പിൽ അലകുന്നം അജയഭവനിൽ രാജേഷ്, സഹോദരൻ രമേഷ് എന്നിവരുടെ ഓട്ടോകളാണ് കത്തിനശിച്ചത്. മുമ്പ് നസീറും മറ്റു ചിലരും ചേർന്ന് ഉണ്ടായ സംഘട്ടനത്തിൽ രാജേഷ് ഇടപെട്ടതാണ് വിരോധത്തിന് കാരണമായത്. സംഭവത്തിനുശേഷം ചെന്നൈയിലേക്ക് കടന്ന പ്രതിയെ വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറും സംഘവും ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.