നേമം: സമ്പൂർണ സാക്ഷരതാപ്രഖ്യാപനത്തിന്‍റെ മുപ്പത്തിയൊന്നാം വാർഷികവും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കിയ പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായി പരീക്ഷയെഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവിനെ ആദരിക്കലും സംഘടിപ്പിച്ചു. വിളപ്പിൽശാല പഞ്ചായത്തിൽ ചൊവ്വള്ളൂർ വാർഡിൽ 104 വയസ്സുള്ള ജെയിംസ്, 81 വയസ്സുള്ള എം. സിസിലി എന്നിവരെയാണ് വാർഡ് മെംബർ ചന്ദ്രബാബു ആദരിച്ചത്. കടമ്പനാട് സി.എസ്.ഐ ചർച്ച് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹൻ, ബ്ലോക്ക് അംഗം രേണുക തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.