ശമ്പളം: ടി.ഡി.എഫ്​ അനിശ്ചിതകാല സമരം തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്​ സെക്രട്ടേറിയറ്റിന്​ മുന്നിൽ ട്രാൻസ്‌പോർട്ട്​ ഡെമോക്രാറ്റിക് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി ) അനിശ്ചിതകാല സമരം തുടങ്ങി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്​ഘാടനം ചെയ്തു. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് തുടർച്ചയായി ശമ്പളം നിഷേധിക്കുകയാണെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണക്കാരന്‍റെ യാത്രാമാർഗമായ കെ.എസ്​.ആർ.ടി.സിയെ തകർക്കാനുള്ള നടപടികളിൽ സർക്കാർ പിന്തിരിയണം. തൊഴിലാളികളെ പണിമുടക്ക് സമരത്തിലേക്ക് തള്ളിവിടരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.ഡി.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ തമ്പാനൂർ രവി, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാർ, പി.സി. വിഷ്ണുനാഥ്, ആർ. ശശിധരൻ, ആർ. അയ്യപ്പൻ, ടി. സോണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.