വെള്ളായണി കായൽ: കുളവാഴകൾ നീക്കം ചെയ്യാൻ കാര്യക്ഷമമായ നടപടിയില്ല

നേമം: വെള്ളായണി കായൽ സംരക്ഷിക്കണമെന്ന ആവശ്യത്തോട്​ അധികൃതർക്ക്​ വിമുഖത. ദിനംപ്രതി കായലിൽ ജലത്തിന്‍റെ അളവ് കുറഞ്ഞു വരുന്നതായാണ് വ്യക്തമാവുന്നത്​. കുളവാഴകൾ വ്യാപകമായി മുളച്ചു പൊങ്ങുന്നതാണ് വെള്ളായണി കായലിന്​ വലിയ ഭീഷണിയാവുന്നത്​. കുളവാഴകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി പല പദ്ധതികളും പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ആമ്പൽ, താമരപ്പൂക്കൾ പറിക്കുന്നതിനു വേണ്ടി തൊഴിലാളികൾ പോകുന്നുണ്ട്. കുളവാഴയുടെ ആധിക്യം കാരണം ഇപ്പോൾ ഇത്​ കുറഞ്ഞുവരുകയാണ്. കുളവാഴകൾ നീക്കം ചെയ്യൽ യജ്ഞം എന്ന പേരിൽ ഓരോ സമയത്തും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെങ്കിലും പ്രയോജനം കാണാറില്ല. വാഴകൾ നീക്കംചെയ്തു ദിവസങ്ങൾക്കുള്ളിൽ അടുത്തത് മുളച്ചു പൊങ്ങുകയാണ്​. കൃത്യമായി കായൽ സംരക്ഷണ സമിതിക്ക്​ രൂപം നൽകി കുളവാഴകൾ നീക്കം ചെയ്യുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തണമെന്ന ആവശ്യം ശക്തമാണ്​. നിലവിൽ വെള്ളായണി കായലിൽനിന്ന് ​വെള്ളം എവിടെയൊക്കെ പോകുന്നുവോ അവിടെയെല്ലാം കുളവാഴകൾ നിറയുന്ന അവസ്ഥയുമു​ണ്ട്. കുറച്ചുനാൾ കൂടി കഴിയുമ്പോൾ വള്ളങ്ങൾക്കും വഞ്ചികൾക്കുമടക്കം ഇറങ്ങാൻ സാധിക്കാത്ത വിധം കുളവാഴകളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.