കല്ലമ്പലം: കെ.ടി.സി.ടിയിലെ ആരോഗ്യമേഖലാ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യദിനം ആചരിച്ചു. ചെയർമാൻ ഡോ.പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി ആശുപത്രി, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നഴ്സിങ് സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് ദിനാചരണത്തിന് നേതൃത്വം കൊടുത്തത്. എം.എസ്. ഷെഹീർ അധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രദർശനം, മൂകാഭിനയം, ഫ്ലാഷ്മോബ്, ആരോഗ്യദിന സെമിനാർ, ചർച്ചാ ക്ലാസ്, ആരോഗ്യപ്രവർത്തകരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. മത്സരവിജയികളായ നഴ്സുമാർക്ക് നഴ്സിങ് സ്കൂൾ കൺവീനർ എ. ഫസിലുദ്ദീൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. സാബു മുഹമ്മദ് നൈന, ഡോ. തോമസ് മാനുവൽ, ഡോ. ലിജു വർഗീസ് എന്നിവർ ആരോഗ്യദിനസന്ദേശങ്ങൾ നൽകി. റാണി പി.എസ്, രാഖി രാജേഷ്, ശൈലനന്ദിനി, പി.എസ്. നിമി, ഷജീം പാറുവിള, ആർ. ഷെമീന, സുജ ടി.എസ്, അജീഷ് ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.