ചക്കമുട്ട പത്തിരി മൈദമാവ്: 1 കപ്പ് മുട്ട: 10 എണ്ണം ചക്ക: 2 കപ്പ് അരിഞ്ഞത് പഞ്ചസാര: 1 കപ്പ് ഏലക്ക: മൂന്നെണ്ണം പൊടിച്ചത് നെയ്യ്: അഞ്ച് സ്പൂൺ. മൈദമാവ് കുഴച്ച് ചപ്പാത്തി വലിപ്പത്തിൽ പരത്തുക. അധികം പൊള്ളിക്കാതെ ചുട്ടുവെക്കുക. ഇനി കൂട്ട് തയാറാക്കാം. ഒരു കപ്പ് വെള്ളം ഒഴിച്ച് പഞ്ചസാര ഇട്ട് തിളക്കുമ്പോൾ അതിലേക്ക് ആറ് മുട്ട പൊട്ടിച്ച് ഇളക്കിച്ചേർക്കുക. അതിലേക്ക് ഏലക്കാ പൊടിയും ചേർക്കുക. ശേഷം ചക്ക അരിഞ്ഞത് ചേർക്കുക. നല്ലതുപോലെ മിക്സ് ചെയ്യുക. നാല് മുട്ട പൊട്ടിച്ച് നല്ലതുപോലെ അരിച്ചുവെക്കുക. കേക്ക്ട്രേയിൽ ഒരു സ്പൂൺ നെയ്യ് തേച്ചുവെക്കുക. നേരത്തേ തയാറാക്കിയ ചപ്പാത്തി ഈ മുട്ടയിൽ മുക്കിവെക്കുക. അതിന്‍റെ മുകളിൽ മസാലക്കൂട്ട് ഇടുക. മുകളിൽ വീണ്ടും മുട്ടയിൽ മുക്കിയ ചപ്പാത്തി വെക്കുക. ഇങ്ങനെ അഞ്ച് പാളി ആക്കിയശേഷം ബാക്കിയുള്ള മുട്ട അടിച്ചത് മുകളിൽ ഒഴിക്കുക. ഓവനിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കിൽ അടുപ്പിൽ കുക്കറിനകത്ത് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക. ചൂടാറിയതിന്ശേഷം മുറിച്ച് ഉപയോഗിക്കാം. തയാറാക്കാൻ വളരെ എളുപ്പം, വളരെ രുചികരം. ഷീജ ഔറംഗസീബ് പെരുമാതുറ ചിത്രം- sheeja
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.