നെയ്യാറ്റിൻകര: വസ്ത്ര വ്യാപാരമേഖലയുടെ ഉന്നമനത്തിന് ചലനാത്മകമായ പ്രവർത്തനം കാഴ്ചവെച്ച് മുന്നേറുന്ന വ്യാപാരി കൂട്ടായ്മയാണ് കേരള ടെക്സ്റ്റയിൽസ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. വസ്ത്ര വ്യാപാരികൾക്കിടയിൽ അനിശ്ചിതമായി നിലനിന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായത് കെ.റ്റി.ജി.എയുടെ സജീവ പ്രവർത്തനത്തിലൂടെയാണ്. വസ്ത്ര വ്യാപാരികൾക്കുവേണ്ടി മാത്രം കേരളത്തിലാരംഭിച്ച സംസ്ഥാനത്തെ ഏക കൂട്ടായ്മയിലൂടെ വ്യാപാരികൾ ഇതിനകം നേടിയത് പലവിധ നേട്ടങ്ങളാണ്. നികുതിഭാരം ടെക്സ്റ്റയിൽ മേഖലയെ തകർച്ചയിലേക്ക് വലിച്ചെറിയാൻ തുടങ്ങിയപ്പോൾ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ശ്രീനിവാസ റെഡ്ഡിയാർ, കെ. കൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1981 ലാണ് ഓൾ കേരള ടെക്സ്റ്റൈൽസ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചത്. അന്യായ നികുതി ചുമത്തി ടെക്സ്റ്റയിൽസ് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കാൻ ശ്രമിച്ചിരുന്ന പല അവസരങ്ങളിലും ശക്തമായ പ്രതിഷേധ പോരാട്ടങ്ങളിലൂടെ അസോസിയേഷൻ വിജയം കൈവരിച്ചു. കോവിഡ് കാലത്ത് വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ കഴിയാതിരുന്ന കടുത്ത നിയന്ത്രണങ്ങളുടെ കാലത്ത് അസോസിയേഷന്‍റെ നിരന്തരമായ ഇടപെടൽ കാരണം സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാനായത് വ്യാപാരികൾക്ക് വലിയ ആശ്വാസമായി. എ. അനുരൂപ് ജനറൽ സെക്രട്ടറി കെ.റ്റി.ജി.എ നെയ്യാറ്റിൻകര മേഖല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.