'ഹിജാബ്: കോടതി വിധി പ്രതിഷേധാര്‍ഹം'

കൊല്ലം: ഹിജാബ് ഇസ്​ലാം മതവിശ്വാസത്തിന്‍റെ അനിവാര്യ ഭാഗമല്ലെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാടും കോടതിവിധിയും ഖുര്‍ആന്‍ മനസ്സിലാക്കാതെയുള്ളതാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും അഭിപ്രായപ്പെട്ടു. ഹിജാബ് നിര്‍ബന്ധമാക്കി ഖുര്‍ആനില്‍ കൽപനയുള്ളതും അതനുസരിച്ച് ജീവിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതുമാണ്​. കോടതിവിധി തികച്ചും പ്രതിഷേധാര്‍ഹമാണ്. ഹിജാബ് ഇസ്​ലാം മതാചാരണത്തിന്‍റെ ഭാഗമാണെന്ന കേരള ഹൈകോടതി വിധിപോലും പരിഗണിക്കാതെയാണ് കര്‍ണാടക ഹൈകോടതി വിധി. വഖഫിന്‍റെ അധികാരത്തില്‍ കൈയേറ്റം നടത്തിയ കേരള സര്‍ക്കാര്‍ നടപടി ന്യൂനപക്ഷ അവകാശ ലംഘനമാണെന്നും അത് നിയമമാക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.