പ്രതീകാത്മക ചിത്രം

നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്കൻ പിടിയിൽ

പേരൂര്‍ക്കട: യുവതിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്കനെ പേരൂര്‍ക്കട പൊലീസ് അറസ്റ്റുചെയ്തു. കാച്ചാണി ചിലക്കുഴി കൃഷ്ണവിലാസം വീട്ടില്‍ സന്തോഷ് കുമാര്‍ (53) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 8.30 നാണ് കേസിനാസ്പദമായ സംഭവം. 22 കാരിയാണ് അപമാനിക്കപ്പെട്ടത്.

മണ്ണാമ്മൂലയിൽ സ്‌കൂളിന് പിറകുവശത്ത് സ്‌കൂട്ടറിലെത്തിയ പ്രതി യുവതിയോട് വഴി ചോദിച്ചു. ഊളമ്പാറ പോകുന്നത് എങ്ങനെയെന്നു ചോദിച്ചപ്പോള്‍ യുവതി അറിയില്ലെന്നു മറുപടി നല്‍കി. തുടര്‍ന്ന് യുവതി മുന്നോട്ടു നടക്കവെ സ്‌കൂട്ടര്‍ വഴിയില്‍ നിര്‍ത്തിയ പ്രതി യുവതിയുടെ മുന്നിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

പിന്നീട് യുവതിയുടെ കൈയില്‍ സന്തോഷ് കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചപ്പോള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട സന്തോഷിനെ സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിന്റെ നിര്‍ദ്ദേശപ്രകാരം പേരൂര്‍ക്കട സി.ഐ എം. ഉമേഷും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - Middle-aged man arrested for displaying nudity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.