പിടിയിലായ ഉണ്ണികൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ

ബൈക്ക് മോഷ്ടാവ് പിടിയിൽ

കാട്ടാക്കട: ബൈക്ക് മോഷണക്കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം മേനില കീഴേപാലറക്കുന്ന് വീട്ടിൽ നിന്ന് ഒറ്റശേഖരമംഗലം പൂഴനാട് തകിടിയിൽ വിഷ്ണു ഭവനിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ(തിരുവല്ലം ഉണ്ണി-51) യെയാണ് അറസ്റ്റ് ചെയ്തത്.

കാട്ടാക്കട മുഴവന്‍കോട് സ്വദേശി അജയിന്‍റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ആഡംബര ബൈക്കാണ് ഉണ്ണി മോഷ്ടിച്ചു ക്കൊണ്ടുപോയത്. പ്രതിയുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 140 ലേറെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Bike thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.