കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോ വികസന രൂപരേഖ
ആറ്റിങ്ങൽ: മുഖച്ഛായ മാറ്റുന്ന വികസനത്തിന് ഒരുങ്ങി ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ. ബസ് സ്റ്റാൻഡ് നവീകരണത്തിന് പത്തു കോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഷോപ്പിങ് കോംപ്ലക്സ് ആന്റ് ടെർമിനൽ നിർമാണം ഒന്നാം ഘട്ടം എന്ന പ്രവർത്തിക്കാണ് പത്തുകോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. സ്റ്റാൻഡിൽ നിലവിലുള്ള കെട്ടിടങ്ങൾ പലതും കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്. വ്യക്തമായ ആസൂത്രണം ഇല്ലാതയാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്.
ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമിക്കുമെന്ന് അറിയിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ദീർഘദൂര യാത്രക്കും ഹ്രസ്വദൂര യാത്രക്കും രണ്ട് ബസ് ടെർമിനലുകൾ നിർമിക്കുന്നതിനും ഓഫിസ് സമുച്ചയത്തിനുള്ള തുകയാണ് വകയിരുത്തിയത്. പൊതുമരാമത്ത് വകുപ്പ് സ്പെഷൽ ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്സാങ്കേതിക അനുമതി സമയബന്ധിതമായി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്ന് ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.