ഇടവയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range ഇടവയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വർക്കല: ഇടവയിലെ ഹോട്ടലുകളിലും ഭക്ഷണസാധന വിൽപന സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന; ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.
ഹെൽത്തി കേരള ഇൻസ്‌പെക്ഷന്റെ ഭാഗമായി ഇടവ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനക്ക് ഇടവ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ജലീൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷോം, ശ്യാമ, ശ്രുതി എന്നിവരും ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ ഹരിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.