വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ശ്രീകുമാർ വെൺപാലക്കരയുടെ ‘ടെസ്റ്റിമണി -2’ ചിത്രപ്രദർശനത്തിൽനിന്ന്
തിരുവനന്തപുരം: അന്യംനിന്നുപോയ തൊഴിൽ സംസ്കാരങ്ങളെ മഷിക്കൂട്ടിൽ പുനരാവിഷ്കരിച്ച് ശ്രീകുമാർ വെൺപാലക്കരയുടെ ‘ടെസ്റ്റിമണി -2’ ചിത്രപ്രദർശനം ശ്രദ്ധേയം. വ്യത്യസ്ത ഭാവങ്ങളിലെ 36 പെയിന്റിങ്ങുകൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പുരോഗമിക്കുന്നത്.
മൺമറഞ്ഞ തൊഴിൽ സംസ്കാരങ്ങളുടെ ഗൃഹാതുരമായ ഓർമ്മപ്പെടുത്തലുകൾക്ക് പുറമേ പ്രകൃതിയിലെ പ്രണയവും ചൂഷണത്തിന്‍റെ ചതിക്കുഴികളും നാട്ടുകാഴ്ചകളുമടക്കം വ്യത്യസ്ത ഉള്ളടക്കങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം മയ്യനാട് സ്വദേശിയായ ശ്രീകുമാർ കെ.എസ്.ആർ.ടി.സിയിൽ പെയിന്‍ററായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് മുഴുസമയം ചിത്രകാരന്റെ വേഷത്തിലേക്ക് മാറിയത്.
നാലുവർഷം സമയമെടുത്ത് വരച്ച ചിത്രങ്ങളാണ് ‘ടെസ്റ്റിമണി -2’ -ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ കൊല്ലത്തും പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. 14 ന് ആരംഭിച്ച പ്രദർശനം 18 വരെ തുടരും. ഉദ്ഘാടന ചടങ്ങിൽ ആന്‍റണി മുഖത്തല, ആര്യനാട് രാജേന്ദ്രൻ, സി.കെ ഹമേലത, സന്തോഷ് കല്ലിക്കുന്നത്ത്, ബി. ജയപ്രകാശ്, സജു പ്രഭാകർ, ഡോ. ഹരികൃഷ്ണൻ എന്നിവർ അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.