വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാസേനക്ക് ശക്തിപകരാന്‍ മൂന്ന് ആധുനിക പാന്തര്‍ സി.എഫ്.ടി ക്രാഷ് ഫയര്‍ ടെന്‍ഡറുകള്‍ എത്തി. റോസന്‍ബോവര്‍ നിര്‍മിതമായ ആധുനിക പാന്തര്‍ ഇതോടെ വിമാനത്താവളത്തിലെ എയര്‍ ക്രാഫ്റ്റ് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിങ് വിഭാഗം കൂടുതല്‍ കരുത്തുറ്റതായി.
700 എച്ച്.പി എന്‍ജിന്‍ കരുത്തേകുന്ന ഓരോ വാഹനവും 30 സെക്കന്‍ഡിനുളളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിനാല്‍തന്നെ അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ വേഗം സാധ്യമാകും. ഓരോ ടെന്‍ഡറിലും 12,500 ലിറ്റര്‍ വെളളം, 1500 ലിറ്റര്‍ ഫോം, 250 കിലോഗ്രാം ഡ്രൈ കെമിക്കല്‍ പൗഡര്‍ എന്നിവ സംഭരിക്കാന്‍ സാധിക്കും. എ.എ.എച്ച്.എല്‍ സി.ഇ.ഒ അംബര്‍ ദുബെ, ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ രാഹുല്‍ ഭട്‌കോട്ടി എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.