ലോ കോളജ്​ അക്രമം: കെ.എസ്​.യു നിയമസഭ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ഗവ. ലോ കോളജിൽ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യുവും യൂത്ത്കോൺഗ്രസും നടത്തിയ നിയമസഭ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ ബാരിക്കേഡുകളിൽ തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും ബലപ്രയോഗവും നടന്നു. ബാരിക്കേഡിൽ കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു. എം.എൽ.എമാരായ ഷാഫി പറമ്പിൽ, റോജി എം. ജോൺ, അൻവർ സാദത്ത്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്​​ കെ.എം. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പൊലീസ്​ നടപടികളിൽ പ്രകോപിതരായ പ്രവർത്തകർ പാളയത്ത് രക്​തസാക്ഷി മണ്ഡപത്തിനടുത്ത്​ സ്ഥാപിച്ചിരുന്ന ഇടതുസംഘടനകളുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. ഇത് തടയാൻ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ്​ ചെയ്ത് നീക്കി. പ്രതിഷേധം ഒരു മണിക്കൂറിലേറെ നീണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.