ഹിജാബ് നിരോധനം: ആര്‍.എസ്​.എസ് ഭാഷ്യങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വിധി -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികള്‍ നല്‍കിയ ഹരജി തള്ളിയ കര്‍ണാടക ഹൈകോടതി വിധി ആര്‍.എസ്​.എസ്​ ഭാഷ്യങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കോടതി വിധി ഭരണഘടന വിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണ്. ശിരോവസ്ത്ര നിരോധനം കേവലം മതപരമായ വിഷയമല്ല. അത് ഭരണഘന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇത് മതവിഷയമായി ലഘൂകരിക്കുന്നത് സംഘ്​പരിവാര അജണ്ടയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.