മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

വെള്ളറട: അന്തര്‍സംസ്ഥാന മോഷണക്കേസുകളിലുള്‍പ്പെടെ പ്രതികളായ രണ്ടുപേര്‍ പിടിയില്‍. ആക്രിക്കട കുത്തിപ്പൊളിച്ച്​ മോഷ്ടിക്കുന്നതിനിടയില്‍ ഒരാളെയും മോഷ്ടിച്ച ബൈക്കില്‍ കടക്കുന്നതിനിടയില്‍ മറ്റൊരാളെയും വെള്ളറട പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കാട്ടാക്കട പേരെക്കോണം അനൂപ് (22), ഒറ്റശേഖരമംഗലം തുടലിയില്‍ സോണിദാസ് (21) എന്നിവരാണ്​ പിടിയിലായത്​. കഴിഞ്ഞദിവസം പുലർച്ച ഒന്നിന്​ വെള്ളറട ബിവറേജസിന് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കട കുത്തിപ്പൊളിച്ച് ചെമ്പുള്‍പ്പെടെ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് മാരകായുധവുമായി നിന്ന സോണിദാസിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. അവിടെനിന്ന്​ രക്ഷപ്പെട്ട അനൂപ്​ വെള്ളറട പൊന്നമ്പിയിനിന്ന്​ മോഷ്ടിച്ച ബൈക്കിൽ കടക്കാൻ ശ്രമിക്കവേ രാവിലെ 10ഓടെ ഒറ്റശേഖരത്തിന് സമീപത്തുവെച്ച് പിടികൂടി. രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. അനൂപ് ബംഗളൂരുവിൽ പിടിച്ചുപറി കേസിലും ബൈക്ക് മോഷണ കേസിലും പ്രതിയാണ്. കാട്ടാക്കട സ്‌റ്റേഷനിലെ മാല പിടിച്ചുപറി കേസിലെയും പ്രതിയാണ്. സോണിദാസ് കാട്ടാക്കട എക്‌സൈസ് സ്‌റ്റേഷനിലെ കഞ്ചാവ് കേസിലെ പ്രതിയാണ്. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ആന്റണി ജോസഫ് നെറ്റോ, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്‍ എന്നിവരാണ്​ പ്രതികളെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.