യു.എ.ഇയിലെ മിടുക്കിക്ക് നാട്ടിൽ അനുമോദനം

ചിറയിൻകീഴ്: പ്ലസ് ടു കോമേഴ്സ് വിഭാഗത്തിൽ ഫുൾ എ പ്ലസും യു.എ.ഇയിലെ ടോപ് സ്കോറും കരസ്ഥമാക്കിയ അഴൂർ മുട്ടപ്പലം സ്വദേശിനി ഹിൽ വ്യൂവിൽ ഷഹന ഷഹൻഷായെ ജനസേവനം ജീവിത ദൗത്യം 2017 വാട്​സ്​ആപ് കൂട്ടായ്മ അനുമോദിച്ചു. അഡ്വ.വി. ജോയി എം.എൽ.എ പൊന്നാടയണിയിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. അനിൽ, സി.ഡി.എസ് ചെയർപേഴ്സൻ സുതാശാന്തി, മുട്ടപ്പലം മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ്​ എം. അലിയാര്കുഞ്ഞ്, ശ്രീ ആയിരവില്ലി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍റ്​ എം. സതീഷ് കുമാർ, പെരുങ്ങുഴി മുസ്​ലിം ജമാഅത്ത് പ്രസിഡന്‍റ്​ എ. അബ്ദുൽ ഹക്കീം, എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂനിയൻ കൗൺസിലർ കൃത്യദാസൻ, സി.പി.എം നേതാക്കളായ എസ്. പ്രകാശൻ, കെ.എസ്.എ. റഷീദ്, കെ.എസ്.കെ.ടി.യു നേതാക്കളായ ബി. ഷിബു, ടി.എച്ച്. മഞ്ജുദാസ് എന്നിവർ പങ്കെടുത്തു. വാട്സ്ആപ് കൂട്ടായ്മ കൺവീനർ നാസർ എ.ആർ മുട്ടപ്പലം നേതൃത്വം നൽകി. Twatl v joy mla കാപ്​ഷൻ: ജനസേവനം ജീവിതദൗത്യം 2017 എന്ന വാട്സ്​ആപ് കൂട്ടായ്മക്കുവേണ്ടി അഡ്വ.വി. ജോയി എം.എൽ.എ ഷഹന ഷഹൻഷായെ പൊന്നാടയണിയിച്ച്​ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.