ആറ്റിങ്ങൽ: സ്കൂൾ വിദ്യാർഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വെട്ടൂർ വെന്നിക്കോട് ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന സൈനുലാബ്ദീൻ (59) എന്നിവരെയാണ് തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വർഷം മുമ്പ് കടപ്പുറത്തും ആളൊഴിഞ്ഞ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചതായി സ്കൂൾ വിദ്യാർഥിനി മൊഴി നൽകിയിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി പി. നിയാസും അഞ്ചുതെങ്ങ് സി.ഐ ചന്ദ്രദാസനും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.