ഗോത്രവാരാചരണം സമാപിച്ചു

പാലോട്: കുറുപ്പൻകാല കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക പഠനമുറിയിൽ നടന്ന . കൗമാരക്കാരായ വിദ്യാർഥികൾക്കുള്ള കൗൺസലിങ്‌, പാരമ്പര്യ വൈദ്യത്തെക്കുറിച്ച പഠനം, കലാപരിപാടികൾ, ഊരുമൂപ്പന്മാരുമായി കൂടിക്കാഴ്ച തുടങ്ങിയവ നടന്നു. സമാപന സമ്മേളനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം ഉദ്‌ഘാടനം ചെയ്തു. പാലോട് സബ് ഇൻസ്പെക്ടർ റഹിം അധ്യക്ഷനായി. പഞ്ചായത്തംഗം കാർത്തിക, സുജിൻലാൽ, ബിന്ദുജ സജിൻലാൽ, അരുൺരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.